|    Jul 19 Thu, 2018 5:46 am
FLASH NEWS
Home   >  National   >  

‘നിങ്ങള്‍ പാകിസ്താന്‍ അനുകൂലികളാണോ?’ ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകരോട് ബിജെപി മന്ത്രി

Published : 9th August 2017 | Posted By: mi.ptk

പട്‌ന: ബിജെപി പരിപാടിക്കിടെ ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി ബിജെപി മന്ത്രി വിനോദ് കുമാര്‍ സിങ്. തനിക്കൊപ്പം ഉച്ചത്തില്‍ ഭാരത് മാതാ കി ജയ് വിളിക്കാന്‍ തയ്യാറാകാതിരുന്ന നിങ്ങള്‍ പാകിസ്താന്‍ അനുകൂലികളാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഭാരതമാതയുടെ മക്കളായ ശേഷമാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരായതെന്നും മന്ത്രി പറഞ്ഞു.
പരിപാടിക്കെത്തിയ മുഴുവന്‍ പേരോടും കൈകള്‍ മുകളിലേക്കുയര്‍ത്തി ഉച്ചത്തില്‍ ഭാരത് മാതാ കി ജയ് വിളിക്കാനുള്ള തന്റെ നിര്‍ദേശം ചില മാധ്യമപ്രവര്‍ത്തകര്‍ നിരസിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss