|    Dec 14 Fri, 2018 10:38 am
FLASH NEWS
Home   >  Editpage  >  Second edit  >  

നിങ്ങള്‍ നിരീക്ഷണത്തിലാണ്‌

Published : 14th November 2018 | Posted By: kasim kzm

സ്വകാര്യത, പൗരന്റെ മൗലികാവകാശമായി സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ടെങ്കിലും നമ്മളറിയാതെ തന്നെ നമ്മെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞുകഴിഞ്ഞു. എല്ലാവര്‍ക്കും മൊബൈല്‍ ഫോണുകളുമായി. കഴിഞ്ഞവര്‍ഷം മാത്രം രാജ്യത്ത് ഡിജിറ്റല്‍ ഡാറ്റാ മോഷണത്തില്‍ 783 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
ഫേസ്ബുക്കിലെ വിശ്വാസത്തകര്‍ച്ചയ്ക്കുശേഷം ഏകദേശം നാലിലൊരുഭാഗം ഉപഭോക്താക്കളും സ്വകാര്യവിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പങ്കുവയ്ക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. പകുതിയോളം പേര്‍ കൂടുതല്‍ ജാഗ്രതയുള്ളവരായി. ഡിജിറ്റല്‍ വിനിമയങ്ങള്‍ താരതമ്യേന ഗണ്യമായി കുറഞ്ഞു. ഇതെല്ലാം ശരിതന്നെ. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന ആപ്പ് വഴി നമ്മുടെ നാട്ടിലെ 5,62,455 ഉപഭോക്താക്കളാണ് കാംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനവുമായി വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവച്ചത്. എടിഎം വഴിയുള്ള ഡെബിറ്റ്, ക്രെഡിറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നതിലും 35 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
പൗരന്‍മാരുടെ സ്വകാര്യവും സാമ്പത്തികവുമായ ജീവിതം ചില ബാഹ്യശക്തികള്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നത് അസ്വസ്ഥതയുളവാക്കുന്നില്ലേ?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss