|    Feb 26 Sun, 2017 6:32 pm
FLASH NEWS

നിങ്ങള്‍ക്കു ലജ്ജയില്ലേ? ഡല്‍ഹി പോലിസിനോട് രാഹുല്‍

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പ്രശ്‌നത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാംകിഷന്‍ ഗ്രേവാളിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലിസ് സംഘത്തോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രോഷാകുലനായി. നിങ്ങള്‍ക്ക് ലജ്ജയില്ലേ? ഒരു വിമുക്തഭടന്റെ മകനാണയാള്‍. അദ്ദേഹത്തെയാണു നിങ്ങള്‍ അറസ്റ്റ് ചെയ്തത്’-അദ്ദേഹം പറഞ്ഞു. ഗ്രേവാളിന്റെ മൃതദേഹം സൂക്ഷിച്ച ഡല്‍ഹി രാംമനോഹര്‍ലോഹ്യ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ പോലിസ് അറസ്റ്റ് ചെയ്ത് മന്ദിര്‍മാര്‍ഗ് പോലിസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് അദ്ദേഹം രോഷാകുലനായത്. ഗ്രേവാളിന്റെ പിതാവിനെയും സഹോദരനെയും വിട്ടയക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഗ്രേവാളിന്റെ ആത്മഹത്യയില്‍ മാനസികാഘാതത്തിലായ തങ്ങളെ പോലിസ് കൈയേറ്റം ചെയ്തതായി ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംഭവത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയെന്നാണു പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് സൈനികര്‍ ആത്മഹത്യചെയ്യുകയാണ്. ഇതിനര്‍ഥം പ്രധാനമന്ത്രി രാജ്യത്തോട് കള്ളംപറയുകയായിരുന്നുവെന്നാണ്. കേന്ദ്രം സൈനികരെ വഞ്ചിച്ചു. ബിജെപി, രാഷ്ട്രീയം കളിക്കുകയാണ്. ഉപമുഖ്യമന്ത്രിയെ പോലിസ് അറസ്റ്റ് ചെയ്തതിനാല്‍ മന്ത്രിസഭായോഗം നീട്ടിവയ്‌ക്കേണ്ടിവന്നു. ഗുണ്ടായിസമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്- കെജ്‌രിവാള്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ താന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day