അബ്ദുര്‍റഹ്മാന്‍ ആലൂര്
മഞ്ചേശ്വരം: ”നിങ്ങളൊവോട്ടു കുറിയത്തേക്ക് നങ്ങഗുതര്ണം-നങ്ങള ചിഹ്ന ഏണി- കത്തികൊര്ളഗു തര്ണം- റായത്തോ, അഭിവൃദ്ധിഗു നിങ്ങളോ, വോട്ടുതന്ത് ജയപാട്ട നോന്ന്തു, നങ്ങ നിങ്ങളേല് വിനന്തിയോചോയ്സു” (നിങ്ങളുടെ വോട്ട് ഇത്തവണ എനിക്കു തരണം. എന്റെ ചിഹ്നം ഏണി- അരിവാള്‍ ചുറ്റിക നക്ഷത്രം, നാടിന്റെ പുരോഗതിക്ക് വോട്ടുതന്ന് വിജയിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു) മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് കേള്‍ക്കുന്ന വാക്കുകളാണിവ. മലയാളം തന്നെയാണ്. എന്നാല്‍, തുളുവും മലയാളവും ബ്യാരിയും ഇടകലര്‍ന്ന് സംസാരിക്കുന്ന ഈ ജനവിഭാഗങ്ങളാണ് നക്ക്നിക്ക് ഭാഷയെന്ന പേരില്‍ ഇത്തരം മലയാളം സംസാരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മഞ്ചേശ്വരം, മംഗല്പാടി, മീഞ്ച, വോര്‍ക്കാടി, പൈവളിഗെ, എന്മകജെ, ബെള്ളൂര്‍, ദേലമ്പാടി പഞ്ചായത്തുകളിലാണ് ഭൂരിഭാഗവും ഈ ഭാഷ സംസാരിക്കുന്നത്.
നിങ്ങ സുബീക്ക് ബന്ന്റ്റ്, നംക്ക് വോട്ടുതരണം (പുലര്‍ച്ചെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യണം) എന്നിങ്ങനെ പോവുന്നു വോട്ടഭ്യര്‍ഥന. അതിര്‍ത്തിയിലെ ജനങ്ങള്‍ ഒന്നിലേറെ ഭാഷ സംസാരിക്കുന്നവരാണ്.
ഭൂരിഭാഗം ആളുകളും തുളു, കന്നഡ, മലയാളം, കൊങ്കിണി, മറാഠി, ബ്യാരി ഭാഷകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മിക്കവരുടെയും മാതൃഭാഷ കന്നഡയാണ്. എന്നാല്‍, ഈ പ്രദേശങ്ങള്‍ കേരളത്തില്‍ തന്നെയാണുള്ളത്. തിരഞ്ഞെടുപ്പ് ചൂടും വടക്കനതിര്‍ത്തിയില്‍ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.