|    Nov 13 Tue, 2018 6:22 am
FLASH NEWS

നിങ്ങളുടെ ജില്ലയ്ക്ക് മാര്‍ക്കിടാം സ്വച്ഛ് സര്‍വേക്ഷണ്‍ ആപ്പിലൂടെ

Published : 4th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയിലെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം കേന്ദ്ര സര്‍ക്കാറിനെ നേരിട്ട് അറിയിക്കാന്‍ കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയത്തിന്റെ എസ്എസ്ജി 18 എന്ന മൊബൈല്‍ ആപ്പിലൂടെ വഴിയൊരുക്കിയിരിക്കുന്നു.
കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലത്തിന്റെ കീഴില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ജില്ലകളിലേയും ശുചിത്വ ഗുണനിലവാരവും മാലിന്യ സംസ്‌ക്കരണ സൗകര്യങ്ങളും വിലയിരുത്തുന്നതിനും മികച്ചവയെ തിരഞ്ഞെടുക്കുന്നതിനുമായുള്ള സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2018 ലൂടെ ആര്‍ക്കും തന്റെ അഭിപ്രായം പങ്കുവെക്കാനാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ മലയാളം ഉള്‍പ്പടെ പതിനൊന്നോളം ഭാഷകളില്‍ അഭിപ്രായം അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആപ്പിലൂടെ നടത്തുന്ന അഭിപ്രായ സര്‍വേയോടൊപ്പം സ്—കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്റുക ള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ നിലവാരത്തിന്റെയും അടിസ്ഥാനത്തിലാവും മികച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് അവാ ര്‍ഡുകള്‍ നല്‍കും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss