|    Dec 16 Sat, 2017 11:01 am
FLASH NEWS

നിക്ഷേപത്തട്ടിപ്പ് ; അവതാര്‍ ജ്വല്ലറിയില്‍ പോലിസ് പരിശോധന

Published : 4th November 2016 | Posted By: SMR

എടപ്പാള്‍: കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ അവതാര്‍ ഗോള്‍ഡിന്റെ എടപ്പാള്‍ ഷോറൂമില്‍ പോലിസ് പരിശോധന നടത്തി. പെരുമ്പാവൂര്‍ എസ്‌ഐ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണു കോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്. ഇടപാടുകാരില്‍നിന്നു കോടിക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ച് സ്വര്‍ണവും പണവും തിരിച്ചു നല്‍കാതെ ഉടമകള്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ഒളിവില്‍ പോയിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയെ ഒരാഴ്ച മുമ്പ് കോഴിക്കോട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതി ചാലിശ്ശേരി സ്വദേശി ഫൈസല്‍ ബാബുവിനെ കഴിഞ്ഞ ദിവസം വീട്ടില്‍വച്ച് തൃശൂര്‍ ഈസ്റ്റ് പോലിസും അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില്‍ നിന്നു ഒരു ജ്വല്ലറിയുടമയെ കബളിപ്പിച്ച് 23 കിലോ സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്നലെ പോലിസ് എടപ്പാള്‍ ഷോറൂമില്‍ പരിശോധനയ്‌ക്കെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി തട്ടിപ്പിനിരയായവര്‍ എടപ്പാളിലെ അടച്ചിട്ട ഷോറൂമിനു മുന്നില്‍ ധര്‍ണാ സമരം നടത്തിവരികയായിരുന്നു. തട്ടിപ്പില്‍ ആറുലക്ഷം രൂപ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതാനും രേഖകളും 600 രൂപ വിലവരുന്ന ആറ് വാച്ചുകള്‍, ഏതാനും വെള്ളി ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക