|    Jul 26 Wed, 2017 6:24 am
FLASH NEWS

നിക്ഷേപകന്റെ ആത്മഹത്യ; അവതാര്‍ ജ്വല്ലറിക്കു മുമ്പില്‍ ഇടപാടുകാരുടെ ധര്‍ണ

Published : 12th October 2016 | Posted By: Abbasali tf

എടപ്പാള്‍: അവതാര്‍ ജ്വല്ലറിയുടെ നിക്ഷേപക തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടയാള്‍ ആത്മഹത്യ ചെയ്തസംഭവത്തെ തുടര്‍ന്ന് എടപ്പാളിലെ അവതാര്‍ജ്വല്ലറിക്കു മുന്നില്‍ നിക്ഷേപകര്‍ ധര്‍ണ നടത്തി. അവതാര്‍ ജ്വല്ലറിയില്‍ ആറുലക്ഷം രൂപ നിക്ഷേപിച്ചിരുന്ന തൃശൂര്‍ പേരാമംഗലം സ്വദേശി തടത്തില്‍ രവീന്ദ്രനായിരുന്നു ഇക്കഴിഞ്ഞ ഏഴിന് ആത്മഹത്യ ചെയ്തത്. സ്വര്‍ണത്തിന് വില കുറയുമ്പോള്‍ കൂടുതല്‍ സ്വര്‍ണം നല്‍കുമെന്ന ജ്വല്ലറിയുടമകളുടെ പ്രചാരണത്തില്‍ വിശ്വസിച്ചായിരുന്നു ഇയാള്‍ ഈ പദ്ധതിയില്‍ പണം നിക്ഷേപിച്ചത്. എടപ്പാള്‍ ഷോറും മാസങ്ങള്‍ക്കു മുമ്പ് പൂട്ടി ഉടമകള്‍ സ്ഥലം വിട്ടിരുന്നു. കോടിക്കണക്കിനു രൂപയാണ് ഇവിടെ നിന്നും ഉടമകള്‍ നിക്ഷേപമായി സ്വീകരിച്ചത്. ഷോറുമിനു മുന്നില്‍പന്തല്‍ കെട്ടി നടത്തുന്ന പ്രതിഷേധ സമരക്കാര്‍ ആത്മഹത്യ ചെയ്ത രവീന്ദ്രന്റെ ഫോട്ടോയും നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ ജ്വല്ലറി ഉടമകളുടെ ഫോട്ടോയും സമരപ്പന്തലിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പാലക്കാട് തൃത്താല സ്വദേശികളായ ജ്വല്ലറിയുടമകള്‍ മാസങ്ങളായി ഒളിവിലാണെന്നാണറിയുന്നത്.നിക്ഷേപത്തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടും മുങ്ങിയ ജ്വല്ലറിയുടമകളെ കണ്ടെത്തി തങ്ങളുടെ നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടും ഒട്ടേറെ പരാതികള്‍ചങ്ങരംകുളം പൊന്നാനി പോലിസ് സ്‌റ്റേഷനുകളില്‍ നല്‍കിയിട്ടുണ്ടെങ്കിലും പോലിസിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഒരിടപെടല്‍ ഉണ്ടായിട്ടില്ലെന്നും ധര്‍ണാ സമരം നടത്തുന്ന ആക്ഷന്‍ കമ്മിറ്റിഭാരവാഹികള്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക