|    Jul 26 Wed, 2017 8:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നികോ റോസ്ബര്‍ഗ് ജേതാവ്

Published : 5th September 2016 | Posted By: SMR

മോണ്‍സ: ഫോര്‍മുലവണ്ണിന്റെ ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രിയില്‍ മെഴ്‌സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നികോ റോസ്ബര്‍ഗിന് കിരീടം. നിലവിലെ ലോക ചാംപ്യനായ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണിനെ പിന്തള്ളിയാണ് റോസ്ബര്‍ഗ് ഇറ്റലിയില്‍ കിരീടം ചൂടിയത്. 1.17.28 സെക്കന്‍ഡ് കൊണ്ടാണ് റോസ്ബര്‍ഗ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രിയില്‍ പോള്‍ പൊസിഷന്‍ ലഭിച്ച ഹാമില്‍റ്റണ്‍ 1.17.43 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയാണ് രണ്ടാമതെത്തിയത്. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും കിമി റൈക്കോണനുമാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഇതോടെ ഈ സീസണിലെ കിരീട പോരാട്ടവും ആവേശകരമാവുകയാണ്.
നിലവില്‍ 250 പോയിന്റുമായി ഹാമില്‍റ്റണാണ് തലപ്പത്ത്. 248 പോയിന്റുമായി റോസ്ബര്‍ഗ് തൊട്ടുപിന്നിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക