|    May 28 Sun, 2017 4:12 pm
FLASH NEWS

നികേഷ് കുമാറിനെതിരെ അപവാദ പ്രചരണം: കെഎം ഷാജിയുടെ പിഎ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍

Published : 15th May 2016 | Posted By: sdq

shaji pa

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎം ഷാജിയുടെ പിഎ അടക്കം രണ്ടു പേര്‍ അറസ്റ്റിലായതായി റിപ്പാര്‍ട്ട്.
ഷാജി എംഎല്‍എയുടെ പിഎ അറാഫത്ത്, ഫൈസല്‍ മന്‍സൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനുമാണ് അറസ്റ്റിലായിട്ടുള്ളത്.
നികേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പതിനൊന്നോളം ലഘുലേഖകളാണ് യുഡിഎഫ് മണ്ഡലത്തില്‍ വിതരണം ചെയ്തതെന്നാണ്  ആക്ഷേപം. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍പി മനോരമയുടെ വീട്ടില്‍ നിന്ന് നികേഷിനെതിരായ  ലഖുലേഖകള്‍ പിടിച്ചെടുത്തിരുന്നു. 50,000ത്തോളം ലഖുലേഖകള്‍ പിടിച്ചെടുക്കുകയും പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപവാദ പ്രചരണം നടത്തിയതിന് സ്ഥാനാര്‍ത്ഥിയായ കെഎം ഷാജി എംഎല്‍എക്ക് ജില്ലാ കളക്ടര്‍ നോട്ടീന് നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day