|    Jan 16 Mon, 2017 10:46 pm
FLASH NEWS

നികേഷ് കിണറ്റിലിറങ്ങി, സോഷ്യല്‍ മീഡിയയില്‍ പൊടിപൂരം

Published : 5th May 2016 | Posted By: G.A.G

NIKESH

കണ്ണൂര്‍ : തിരഞ്ഞെടുപ്പു പ്രചാരണം തലയ്ക്കു പിടിച്ച നികേഷ് കുമാര്‍ കിണറ്റിലിറങ്ങിയത് സോഷ്യല്‍മീഡിയയില്‍ പുതിയ വെടിക്കെട്ടിന് തീകൊളുത്തി. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ കുടിവെള്ളപ്രശ്‌നം ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ വേണ്ടിയെന്ന പേരില്‍ ചെയ്ത സാഹസമാണ് ഏറെ പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കിണറ്റിലിറങ്ങി വെള്ളത്തിന്റെ ഗുണവനിലവാരത്തെപ്പറ്റി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റിപോര്‍ട്ട് ചെയ്യുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജായ ‘ഗുഡ്‌മോണിങ് അഴിക്കോടി’ല്‍ പോസ്റ്റ് ചെയ്യുകയായിരുന്നു നികേഷ്.
ശുദ്ധജലമെന്നത് ജനങ്ങളുടെ അവകാശമാണ്.
അഴീക്കോടുകാര്‍ക്ക് ഇനി ശുദ്ധജലം, ഇത് എന്റെ വാക്ക്

എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ ട്രോളുകളും തേടിയെത്തി.
വെള്ളത്തിന്റെ ഉപ്പുരസത്തെക്കുറിച്ച് പരാതിപ്പെട്ട വോട്ടറോട്, ഇപ്പം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒന്നും ആലോചിക്കാതെ കിണറ്റിലിറങ്ങുകയായിരുന്നു നികേഷ് എന്നൊക്കെയാണ് കഥകള്‍ പ്രചരിച്ചത്. വെള്ളത്തിന് ഉപ്പുണ്ടോയെന്നറിയാന്‍ കപ്പിയും കയറും മതിയെന്ന് ഓര്‍ക്കാതെ കിണറ്റിലിറങ്ങി എല്ലാം ശരിയാക്കാന്‍ ശ്രമിക്കുകയായിരുന്നു നികേഷ് എന്നും പരിഹാസമുയര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 685 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക