|    May 27 Sat, 2017 8:11 am
FLASH NEWS

നികേഷ്‌കുമാറിനും ഭാര്യക്കുമെതിരേ വഞ്ചനക്കുറ്റത്തിന് കേസെടുത്തു

Published : 17th February 2016 | Posted By: SMR

തൊടുപുഴ: കരിമണ്ണൂര്‍ സ്വദേശിനിയെ ഒന്നരക്കോടി രൂപ തട്ടിച്ചെന്ന കേസില്‍ റിപോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ്‌കുമാറിനും ഭാര്യ റാണി വര്‍ഗീസിനും എതിരേ തൊടുപുഴ പോലിസ് കേസെടുത്തു. കരിമണ്ണൂര്‍ കോഴിത്താനത്ത് ലാലി ജോസഫ് ജില്ലാ പോലിസ് മേധാവി കെ വി ജോസഫിന് കൊടുത്ത പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കെപിസിസി നിര്‍വാഹകസമിതി അംഗം സി പി മാത്യുവിന്റെ ഭാര്യയാണ് പരാതിക്കാരി. 2010 ആഗസ്ത് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാനെന്ന പേരില്‍ പരാതിക്കാരിയില്‍ നിന്ന് ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day