|    May 24 Wed, 2017 6:18 am
FLASH NEWS

നികുതി വെട്ടിപ്പ്; മെസ്സിക്ക് പിന്തുണയുമായി ബാഴ്‌സ

Published : 10th October 2015 | Posted By: swapna en

 

lionel-messiമാഡ്രിഡ്;നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് പൂര്‍ണ്ണ പിന്തുണയുമായി ക്ലബ്ബ്.മെസ്സി കുറ്റക്കാരനല്ലെന്നും താരത്തിന് കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നല്‍കുമെന്നും ബാഴ്‌സലോണ ക്ബ്ബ് അധികൃതര്‍ വ്യക്തമാക്കി.

അര്‍ജന്റീന്‍ താരമായ മെസ്സിയും പിതാവ് ജോര്‍ജേയും 2007-09 കാലഘട്ടത്തില്‍ നാലു മില്ല്യണ്‍ യൂറോ നികുതി വെട്ടിപ്പ് നടത്തിയതായാണ് കേസ്.  ഇരുവര്‍ക്കും 18മാസത്തെ ജയില്‍ ശിക്ഷ നല്‍കണമെന്നാണ് സ്്‌പെയിന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്.
അതിനിടെ മെസ്സി കേസില്‍ കുറ്റക്കാരനല്ലെന്ന്് സ്പാനിഷ് പ്ത്രം റിപ്പോര്‍ട്ട് ചെയ്തു. മെസ്സിയുടെ പിതാവ് കുറ്റക്കാരനാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടുമെന്നും നിയമവിദ്ഗധരെ ഉദ്ധരിച്ച്് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പരിക്കേറ്റ് ഏഴാഴ്ചത്തെ വിശ്രമത്തിലാണ താരം. മെസ്സിയുടെ സഹോദരനും മറ്റൊരു കേസ്സില്‍ ്അകപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day