|    Mar 29 Wed, 2017 3:24 am
FLASH NEWS

നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിയ്‌ക്കെതിരെ മെസി അപ്പീര്‍ നല്‍കും

Published : 7th July 2016 | Posted By: mi.ptk

messi-in-court

മാഡ്രിഡ്:   നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തെ തടവ് ശിക്ഷ വിധിച്ച കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ലയണല്‍ മെസി. പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനത്തിന്റെ വലിയൊരു ഭാഗം നികുതി വെട്ടിപ്പിനായി മറച്ചുവെന്ന കേസിലാണ് മെസിയ്ക്ക് ശിക്ഷ വിധിച്ചത്.
സ്‌പെയില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ അഭിഭാഷകന്‍ അറിയിച്ചത്. അതേസമയം അപ്പീല്‍ എപ്പോള്‍ നല്‍കുമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല.
സ്പാനിഷ് നിയമങ്ങളനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറവ് തടവ് ശിക്ഷ ലഭിച്ചാല്‍ പിഴയടച്ച് ജയില്‍വാസം ഒഴിവാക്കാനാകും.അതിനാല്‍ മെസിയ്ക്കും പിതാവിനും തടവ് ശിക്ഷ അനുഭവിക്കേണ്ടിവരില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day