|    May 30 Tue, 2017 6:36 pm
FLASH NEWS

നികുതി വെട്ടിപ്പു കേസില്‍ മെസ്സിയ്ക്കും പിതാവിനും തടവും പിഴയും

Published : 6th July 2016 | Posted By: G.A.G

MESSI BYE

മാഡ്രിഡ് :  ഫുട്‌ബോളര്‍ താരം ലയണല്‍ മെസ്സിയ്ക്കും പിതാവിനും നികുതി വെട്ടിപ്പു കേസില്‍  ബാര്‍സിലോണ കോടതി 21 മാസത്തെ തടവും  20 ലക്ഷം യൂറോ പിഴയും വിധിച്ചു.
2006-09 കാലയളവില്‍ തെറ്റായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ച്  53 ലക്ഷം ഡോളര്‍ വെട്ടിച്ചുവെന്നാണ് കേസ്. സ്‌പെയിനിലെ നിയമമനുസരിച്ച് തടവ് ശിക്ഷ രണ്ടുവര്‍ഷത്തില്‍ കുറവായതിനാല്‍ തല്‍ക്കാലം ജയിലിലേക്ക് പോകാതെ അപ്പീലിന് പോകാന്‍ ഇരുവര്‍ക്കും അവസരമുണ്ട്. തനിക്ക് ഫുട്‌ബോള്‍ കളിയല്ലാതെ സാമ്പത്തികകാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലെന്നും പിതാവും അഭിഭാഷകരുമാണ് കാര്യങ്ങള്‍ നോക്കിയിരുന്നതെന്നുമാണ് മെസിയുടെ നിലപാട്. കഴിഞ്ഞ സീസണില്‍ മെസി 113 കോടി രൂപയോളം ശമ്പളമായും 116 കോടിയോളം പരസ്യങ്ങളിലൂടെയും വരുമാനമുണ്ടാക്കിയിട്ടുണ്ട് എന്നാണ് കണക്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day