|    Jan 16 Mon, 2017 6:39 pm

നികുതി വെട്ടിപ്പിന് കേസുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കോള്‍; കോള്‍ സെന്റര്‍ ജീവനക്കാര്‍ തട്ടിയത് കോടികള്‍

Published : 6th October 2016 | Posted By: mi.ptk

call-center

മുംബൈ: നികുതി വെട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പണം അടച്ചാല്‍ അന്വേഷണം ഒഴിവാക്കി തരാമെന്നും ആവശ്യപ്പെട്ട് ഫോള്‍ വിളിച്ച് കോടികളുടെ തട്ടിപ്പ്. കോള്‍ സെന്റര്‍ ജീവനക്കാരാണ് ഇത്തരത്തില്‍ അമേരിക്കക്കാരില്‍ നിന്നും പണം തട്ടിയത്.
മുംബൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. മുംബൈയിലെ 9 കോള്‍ സെന്ററുകൡ നിന്നുള്ള ജീവനക്കാര്‍ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. മുംബൈ മീരാ റോഡിലെ ഒമ്പത് കോള്‍ സെന്ററുകളില്‍ നിന്നായി 800ല്‍ അധികം ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പ്രതിദിനം ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയിരുന്നത്. ഇന്റേണല്‍ റവന്യൂ സര്‍വീസസ് ഉദ്യോഗസ്ഥര്‍ എന്ന് സ്വയം പരിചയപ്പെടുത്തി വിളിക്കുന്ന ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയതിന് നിങ്ങളുടെ പേരില്‍ കേസുണ്ടെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ പണം വേണമെന്നും ആവശ്യപ്പെടും. 500 മുതല്‍ 60,000 ഡോളര്‍ വരെയാണ് ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കി തരാമെന്നും ഇല്ലെങ്കില്‍ അരമണിക്കൂറിനുള്ളില്‍ വീട് പോലീസ് റെയ്ഡ് ചെയ്യുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തും.
അമേരിക്ക ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥനാണ് ഇവര്‍ക്ക് ആളുകളുടെ വിവരങ്ങള്‍ നല്‍കിയിരുന്നത്. ബാങ്ക് വായ്പയില്‍ കുടിശ്ശികയുള്ള യുഎസ് പൗരന്മാരാണ് കൂടുതലും ചതിയില്‍പെട്ടത്.മിക്ക ഫോണ്‍ കോളുകളും യുഎസിലെ എമര്‍ജന്‍സി നമ്പരായ 911ല്‍നിന്നായതിനാല്‍ ആര്‍ക്കും സംശയവും വന്നില്ല. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് കോളുകളില്‍ ക്രിത്രിമം കാണിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക