|    Jan 20 Fri, 2017 11:49 pm
FLASH NEWS

നികുതി വെട്ടിച്ച് കടത്തിയ ഇലക്ട്രിക് ഉപകരണങ്ങള്‍ പിടികൂടി

Published : 6th October 2016 | Posted By: Abbasali tf

അടിമാലി: നികുതി വെട്ടിച്ച് കടത്തിയ അരലക്ഷം രൂപയുടെ ഇലക്ട്രിക് ഉപകരണങ്ങള്‍ പിടികൂടി. വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗമാണ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. എറണാകുളത്ത് നിന്നും സ്വകാര്യ ബസില്‍ തോപ്രാംകുടി മുരിക്കാശേരി ഭാഗത്തേക്ക് കൊണ്ടു പോയ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി എട്ടരയോടേയാണ് സംഭവം.അടിമാലി ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ്സില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് ബില്ലില്ലാത്ത ഇലക്ട്രിക് സാധനങ്ങള്‍ കണ്ടെടുത്തത്. എന്നാ ല്‍ ബസ് ജീവനക്കാര്‍ സാധനങ്ങള്‍ വിട്ടു നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അടിമാലി പോലിസിന്റെ സഹായത്തോടെ സാധനങ്ങള്‍ ബസ്സില്‍ നിന്നും പിടിച്ചെടുത്തു. സ്ഥാപന ഉടമയില്‍ നിന്നും 11,880 രൂപ പിഴ ഈടാക്കി. സ്വകാര്യ ബസ്സില്‍ വാണിജ്യാവശ്യത്തിനുള്ള സാധനങ്ങ ള്‍ കടത്തുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് വാണിജ്യ നികുതി വകുപ്പിന്റെ പരിശോധന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക