|    Jan 20 Fri, 2017 11:53 pm
FLASH NEWS

നികുതി വെട്ടിച്ച് ഇറച്ചിക്കോഴി കടത്ത്: നടപടി ആവശ്യപ്പെട്ട് ചെറുകിട കച്ചവടക്കാര്‍ രംഗത്ത്

Published : 12th October 2016 | Posted By: Abbasali tf

മാനന്തവാടി: നികുതി വെട്ടിച്ച് ജില്ലയിലേക്ക് ഇറച്ചിക്കോഴി കടത്തി വിലകുറച്ച് വില്‍പന നടത്തുന്ന കച്ചവടക്കാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ചെറുകിട കച്ചവടക്കാര്‍ രംഗത്ത്. കര്‍ണാടകയില്‍ നിന്നും ഇരിട്ടി വഴി ജില്ലയിലെത്തുന്ന കോഴി ബോയ്‌സ്ടൗണിലുള്ള വാണിജ്യനികുതി ചെക്ക്‌പോസ്റ്റ് വെട്ടിച്ചാണ് ജില്ലയുടെ വിവിധഭാഗങ്ങളിലെത്തുന്നത്.ഇങ്ങനെയെത്തുന്ന ഇറച്ചിക്കോഴി വില്‍പന നടത്താന്‍ വേണ്ടി ബിനാമി പേരുകളില്‍ പലയിടങ്ങളിലും കോഴിക്കടകളും ഇവര്‍ തുറന്നിട്ടുണ്ട്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇവര്‍ ഇവിടങ്ങളില്‍ വില്‍ പന നടത്തുന്നത്. തരുവണ, വെള്ളമുണ്ട, പനമരം, അഞ്ചാംമൈല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ കുറഞ്ഞ വിലക്ക് വില്‍പന നടത്തുന്ന കടകള്‍ ഇതിനായി തുറന്നിട്ടുണ്ട്.120 രൂപക്കും 130 രൂപക്കും മാര്‍ക്കറ്റില്‍ കോഴി ഇറച്ചി വില്‍പന നടത്തുമ്പോള്‍ ഇത്തരം കടകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 100 രൂപക്കാണ് വില്‍പന നനടത്തുന്നത്. ഇതോടെ നികുതി വെട്ടിച്ചെത്തുന്ന കോഴിയുടെ വില്‍പന വര്‍ദ്ധിക്കുകയും ചെറുകിടകച്ചവടക്കാ ര്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. ഭീമമായ വാടകയും പണിക്കൂലിയും നല്‍കി ഇത്തരം കടകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സര്‍ക്കാരിനാവട്ടെ നിയമപ്രകാരമുള്ള നികുതി വരുമാനവും ലഭിക്കുന്നില്ല.ഇത്തരം നികുതി വെട്ടിപ്പ് വ്യാപകമായിട്ടും സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.ശരാശരി ഒന്നരക്കിലോ തൂക്കമുള്ള ഒരു കോഴി ജില്ലയിലെത്തുമ്പോള്‍ സര്‍ക്കാരിന് നിലവിലെ വിലപ്രകാരം 22 രൂപയോളം നികുതിയിനത്തില്‍ ലഭിക്കണം. സര്‍ക്കാരിന് ലഭിക്കേണ്ട ഈ നികുതിയാണ് വെട്ടിച്ച് കഉറഞ്ഞവിലയില്‍ കോഴി വില്‍പന നടത്തുന്നത്. നേരത്തെ ഇത്തരത്തില്‍ കോഴിക്കുഞ്ഞുങ്ങളെ കടത്തിയത് സെയില്‍ ടാക്‌സ് പിടികൂടുകയും നിസ്സാര പിഴ ചുമത്തി വിട്ടുനല്‍കുകയും ചെയ്തിരുന്നു.ജില്ലയിലെ ഗ്രാമങ്ങളില്‍ പോലുമുള്ള നൂറു കണക്കിന് ചെറുകിട കോഴി വില്‍പന കേന്ദ്രങ്ങളുടെയും കോഴികര്‍ഷകരുടെയും നിലനില്പിനെ തന്നെ ബാധിക്കുന്ന വിഷയത്തില്‍ അധികൃതര്‍ പരിശോധന കര്‍ഷനമാക്കണമെന്നുമാവശ്യപ്പെട്ടാണ് ചെറുകിട കോഴിക്കച്ചവടക്കാര്‍ സംഘടിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് വെള്ളമുണ്ട പഞ്ചായത്തിലെ ചെറുകിടകോഴി വില്പനക്കാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.ജംഷീര്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക