|    Jan 17 Tue, 2017 12:15 pm
FLASH NEWS

നികുതി വരുമാനം കുറച്ചത് സാമ്പത്തിക മുരടിപ്പാണെന്ന് പറയാനാവില്ല: മന്ത്രി

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക മുരടിപ്പ് നികുതി വരുമാനം കുറയാനിടയാക്കിയെന്ന വാദത്തില്‍ അര്‍ഥമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനത്തിലുണ്ടായ കുറവിനേക്കാള്‍ വളരെക്കൂടുതലാണ് നികുതി വരുമാനത്തിലുണ്ടായ ഇടിവ്. നികുതി നിരക്ക് യുഡിഎഫ് കാലത്ത് ഗണ്യമായി ഉയര്‍ത്തിയതും കണക്കിലെടുക്കണം. അതിലുപരി ഗള്‍ഫ് പണവരുമാനത്തില്‍ ഇതുവരെ ഗണ്യമായ വര്‍ധനവാണുണ്ടായത്. അതിനാല്‍, മുരടിപ്പിന്റെ കാര്യം പറഞ്ഞ് തലയൂരാന്‍ സര്‍ക്കാരിനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് കാലത്ത് മൊത്തം ചെലവിന്റെ 27 ശതമാനമായിരുന്നു പദ്ധതിയേതര ചെലവ്. എന്നാല്‍, യുഡിഎഫ് കാലത്ത് ഇത് 30 ശതമാനമായി ഉയര്‍ന്നു. 2008നേക്കാള്‍ മോശമായ സമ്പദ്ഘടനയിലാണ് കേരളം നിലകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക