|    Oct 22 Sun, 2017 6:43 am
Home   >  Kerala   >  

നികുതി പങ്കിടല്‍: ജിഎസ്ടിയില്‍ കേരളത്തിന് എതിര്‍പ്പ്

Published : 5th August 2016 | Posted By: mi.ptk

thomas-issac-infocus

തിരുവനന്തപുരം: ജിഎസ്ടി ബില്ലിലെ ഭേദഗതിയില്‍ എതിര്‍പ്പറയിച്ച് കേരള ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് കത്തയച്ചു.ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ ഉറപ്പിന് വിപരീതമായ വ്യവസ്ഥകളാണ് ഭേദഗതി വഴി ഉള്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ബംഗാള്‍ ധനമന്ത്രി അമിത് മിശ്രയും ഇതേ കാരണം കാണിച്ച് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
ജിഎസ്ടിയോട് എതിര്‍പ്പില്ലെന്നും എന്നാല്‍ നികുതി വരുമാനം തുല്യമായി പങ്കുവെക്കാമെന്ന ഉറപ്പ് കേന്ദ്രം ലംഘിച്ചതാണ് കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പറിയിക്കാന്‍ കാരണമെന്നും തോമസ് ഐസക് പറഞ്ഞു. അന്തര്‍സംസ്ഥാന നികുതി വീതംവെപ്പ് സംബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ തെറ്റിച്ചതാണ് കേരളത്തിന് എതിര്‍പ്പുണ്ടാകാന്‍ കാരണം. ഇന്‍പുട്ട് ടാക്‌സും റീഫണ്ട് ക്ലെയിമുമായി ലഭിക്കുന്ന തുകയും പങ്കുവെക്കണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ആവശ്യം. എന്നാല്‍ ബില്ലില്‍ വരുത്തിയ ഭേദഗതിയില്‍ ഇത് ഒഴിവാക്കിയെന്നാണ് തോമസ് ഐസക് പറയുന്നത്. കൂടാതെ ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നികുതി പരിധി കുറക്കണമെന്ന കേന്ദ്ര നിലപാടും അംഗീകരിക്കാനാകില്ലെന്നും കത്തില്‍ പറയുന്നുണ്ട്. നികുതി 22 ശതമാനമെങ്കിലുമായി നിശ്ചയിക്കണമെന്നും കത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക