|    Oct 23 Tue, 2018 11:34 pm
FLASH NEWS

നികുതി നാട്ടുകാര്‍ അടച്ചു; പ്രിയദര്‍ശിനി ബസ് സര്‍വീസ് പുനരാരംഭിച്ചു

Published : 22nd September 2017 | Posted By: fsq

 

മാനന്തവാടി: നികുതിയടയ്ക്കാന്‍ വകയല്ലാതെ നിര്‍ത്തിയിട്ടിരുന്ന പ്രിയദര്‍ശിനി ബസ് ഇന്നലെ സര്‍വീസ് പുനരാരംഭിച്ചു. സര്‍ക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ സുമനസ്സുകള്‍ സഹായഹസ്തവുമായി എത്തിയതോടെയാണ് മൂന്നു മാസത്തോളമായി മുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വീസ് പുനരാരംഭിച്ചത്. മാനന്തവാടിയില്‍ നിന്നു കോഴിക്കോടേക്കുള്ള സര്‍വീസാണ് ഓടുന്നത്. മറ്റ് നാലു ബസ്സുകള്‍ ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. മുപ്പതിനായിരം രൂപയാണ് ഈ ബസ്സിന്റെ ടാക്‌സ് ഇനത്തില്‍ അടയ്‌ക്കേണ്ടിയിരുന്നത്. ഈ തുക സര്‍ക്കാര്‍ അനുവദിക്കാതിരുന്നതോടെ നിലവിലുള്ള ഏതാനും ജീവനക്കാരും മുമ്പ് ജോലി ചെയ്തിരുന്ന ഏതാനും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് പണം അടയ്ക്കുകയായിരുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ് കലക്ടര്‍ മാനേജിങ് ഡയറക്ടറുമായ ഭരണസമിതിണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അടുത്ത കാലത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലമാണ് സ്ഥാപനം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss