നികുതി കേസ്: സ്വിസ് പട്ടികയില്‍ ലളിത് മോദിയും ഭാര്യയും
Published : 1st June 2016 | Posted By: SMR
ജനീവ: സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്റെ നികുതിവിഭാഗത്തില്നിന്ന് ഇന്ത്യന്‍ അധികൃതര്‍ സഹായവും വിവരങ്ങളും ആവശ്യപ്പെട്ടവരുടെ പട്ടികയില്‍ മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് കുമാര്‍ മോദിയുടെയും ഭാര്യ മിനാലിന്റെയും പേരുകള്‍ സ്വിസ് അധികൃതര്‍ ഉള്‍പ്പെടുത്തി.
രണ്ട് വ്യത്യസ്ത ഗസറ്റ് വിജ്ഞാപനങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വിസ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന് (എഫ്ടിഎ) മോദിക്കും ഭാര്യക്കും വിചാരണ നേരിടാന്‍ പത്തുദിവസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അതേസമയം, ലളിദ് മോദി സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരം മുമ്പും ഇന്ത്യക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന് വിജ്ഞാപനമിറക്കിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.