|    Apr 27 Thu, 2017 2:34 pm
FLASH NEWS

നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം: എസ്ഡിപിഐ

Published : 22nd September 2016 | Posted By: Navas Ali kn

കോഴിക്കോട്: എണ്ണകമ്പനികളടക്കമുള്ള വന്‍കിട സ്ഥാപനങ്ങള്‍ സര്‍ക്കാരിന് നല്‍കാനുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു. 2011 ഏപ്രില്‍ 1 മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 6883 കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിക്കാനുള്ളത്. ആ ഭീമമായ സംഖ്യ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാതെ വന്‍കിട കമ്പനികളെയും കുത്തകകളെയും സഹായിക്കുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അധികലാഭം കൊയ്യുന്ന പെട്രോളിയം കമ്പനികള്‍ 2000 കോടിയിലധികമാണ് നികുതി കുടിശ്ശിക വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, പെട്രൊനെറ്റ് എല്‍.എന്‍.ജി, കൊച്ചി റിഫൈനറി തുടങ്ങിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും തൃശ്ശൂരിലെ പുഴയ്ക്കല്‍ ശോഭ സിറ്റിയും 10 കോടിയിലധികം രൂപയാണ് കുടിശ്ശിക ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ളത്. 6883.98 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടായിട്ടും അതു പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് സര്‍ക്കാറിനെ വിലക്കെടുക്കാന്‍ കുത്തകകള്‍ക്ക് കഴിയുന്നതുകൊണ്ടാണെന്നും ഈ ഭീമമായ തുക പിടിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അജ്മല്‍ ഇസ്മായില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day