നികുതി കുടിശ്ശിക: അടിയന്തര നടപടി സ്വീകരിക്കണം- എസ്ഡിപിഐ
Published : 23rd September 2016 | Posted By: SMR
കോഴിക്കോട്: എണ്ണക്കമ്പനികളടക്കമുള്ള വന്‍കിട സ്ഥാപനങ്ങള്‍ സര്‍ക്കാരിനു നല്‍കാനുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു.
2011 ഏപ്രില്‍ 1 മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 6,883 കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിക്കാനുള്ളത്. ആ ഭീമമായ സംഖ്യ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാതെ വന്‍കിട കമ്പനികളെയും കുത്തകകളെയും സഹായിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. 6883.98 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടായിട്ടും അതു പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തതു സര്‍ക്കാരിനെ വിലയ്ക്കെടുക്കാന്‍ കുത്തകകള്‍ക്കു കഴിയുന്നതുകൊണ്ടാണെന്നും ഈ ഭീമമായ തുക പിടിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അജ്മല്‍ ഇസ്മായില്‍ വാര്‍ത്താക്കുറിപ്പില്‍
പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.