|    Jul 24 Mon, 2017 12:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നികുതി: അവകാശവാദം തെറ്റെന്ന് പ്രേമചന്ദ്രന്‍

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളുടെഅടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നികുതിവരുമാനത്തില്‍ നിന്നു 42 ശതമാനം തുക അനുവദിച്ചതായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവകാശവാദം തെറ്റാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതിവിഹിതം 42 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ സെസും സര്‍ചാര്‍ജും കേന്ദ്ര ഗവണ്‍മെന്റ് ഗണ്യമായി കൂട്ടി. കേന്ദ്ര സെസിന്റെയും സര്‍ചാര്‍ജിന്റെയും വിഹിതം കൂടി സംസ്ഥാനങ്ങ ള്‍ക്ക് ലഭ്യമാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക