|    Jun 23 Sat, 2018 2:22 am
FLASH NEWS

നികുതി അടവ് കാര്യക്ഷമമാക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : 16th January 2017 | Posted By: fsq

 

മലപ്പുറം: ആവശ്യം വരുമ്പോള്‍ മാത്രം ഭൂനികുതി അടയ്ക്കുന്ന രീതിക്ക് മാറ്റം വരണമെന്നും കരമടവ് കൃത്യവും കാര്യക്ഷമവുമാക്കണമെന്നും റവന്യൂ-ഭവന നിര്‍മാണ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂവുടമകളുടെ സൗകര്യവും വില്ലേജ് ഉദ്യോഗസ്ഥരുടെ ജോലിത്തിരക്കും പരിഗണിക്കുമ്പോള്‍ നികുതിയടവ് കാര്യക്ഷമവും കൃത്യവുമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ 138 വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവ് പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഓണ്‍ലൈന്‍ ഭൂനികുതി സ്വീകരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷനായി. പൊന്നാനി നഗരം വില്ലേജില്‍ പൈലറ്റ് പദ്ധതിയായി തുടങ്ങുന്ന വില്ലേജ് ഓഫിസ് ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എയില്‍നിന്ന് ആനക്കയം വില്ലേജിലെ ഭൂമിക്ക് ഓണ്‍ലൈനായി നികുതി സ്വീകരിച്ചും എംഎല്‍എയ്ക്ക് ഓണ്‍ലൈന്‍ രശീത് കൈമാറിയുമാണ് ഓണ്‍ൈലന്‍ ഭൂനികുതി സ്വീകരണത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. ആനക്കയം വില്ലേജില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഭൂമി ഓണ്‍ലൈന്‍ പോക്കുവരവ് നടത്തി ഉടമയായ മുഹമ്മദ് ബഷീറിന് മന്ത്രി പുതിയ തണ്ടപ്പേര്‍ നല്‍കി. ജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് കഴിയുമെന്നും റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവന സംവിധാനങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍കരിക്കാനും പരിശീലിപ്പിക്കാനുംകൂടി വില്ലേജ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഭരണനേട്ടങ്ങള്‍ ഓരോ വ്യക്തിക്കും ലഭിക്കുമ്പോഴാണ് ജനാധിപത്യ സംവിധാനം അര്‍ഥപൂര്‍ണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, മലപ്പുറം നഗരസഭ അധ്യക്ഷ സി എച്ച് ജമീല, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ പി പി സുനീര്‍, കവറൊടി മുഹമ്മദലി, ഹംസ പാലൂര്‍, സാദിഖലി മടത്തില്‍, കെ പി പീറ്റര്‍, എഡിഎം പി സെയ്യിദ് അലി, ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് സംസാരിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, ഡോ. ജെ ഒ അരുണ്‍, എ നിര്‍മലകുമാരി, സി അബ്ദുര്‍റഷീദ്, കെ സി മോഹനന്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss