|    Mar 26 Sun, 2017 11:02 am
FLASH NEWS

നികുതിവെട്ടിപ്പ്

Published : 1st September 2016 | Posted By: SMR

യൂറോപ്യന്‍ യൂനിയനിലെ അംഗമാണ് അയര്‍ലന്‍ഡ്. അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ നികുതിയിനത്തില്‍ കുടിശ്ശികയായി 1300 കോടി യൂറോ അടയ്ക്കണമെന്നാണ് ഇയുവിന്റെ നികുതികാര്യ വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ഇതൊരു റെക്കോഡാണ്. അയര്‍ലന്‍ഡിന്റെ മൊത്തം വാര്‍ഷിക വരുമാനത്തേക്കാള്‍ കവിഞ്ഞ തുകയാണ് നികുതി കുടിശ്ശികയായി ചുമത്തപ്പെടുന്നത്.
തങ്ങള്‍ അങ്ങനെ നികുതിബാധ്യതയൊന്നും ബാക്കിവച്ചിട്ടില്ലെന്നാണ് ആപ്പിള്‍ മേധാവി  ടിം കുക്ക് അവകാശപ്പെടുന്നത്. എന്നാല്‍, കഥ അതല്ലെന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സൂചിപ്പിക്കുന്നു. അയര്‍ലന്‍ഡ് നികുതിഭാരത്തില്‍ നിന്ന് ഒളിച്ചോടാന്‍ വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്ന രാജ്യമാണ്. കൂറ്റന്‍ കമ്പനികള്‍ തങ്ങളുടെ ലാഭം നികുതി അടയ്ക്കാതെ സംരക്ഷിക്കാന്‍ ഇങ്ങനെ പല രാജ്യങ്ങളെയും ഉപയോഗപ്പെടുത്തുന്നുണ്ട്.
അതിന് അവരെ സഹായിക്കുന്നത് അമേരിക്കന്‍ നികുതിവ്യവസ്ഥ തന്നെ. തങ്ങളുടെ കമ്പനികള്‍ വിദേശത്തുണ്ടാക്കുന്ന ലാഭത്തിന് അതതു വര്‍ഷം തന്നെ അവര്‍ നികുതി ചുമത്താറില്ല. വിദേശത്ത് പൂഴ്ത്തിവയ്ക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അത് പ്രോല്‍സാഹനം നല്‍കുന്നു. ആപ്പിള്‍ മാത്രമല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റും ഗൂഗഌം സിസ്‌കോയും ഒറാക്കിളും ഒക്കെ ഇങ്ങനെ തങ്ങളുടെ വിദേശ പ്രവര്‍ത്തനങ്ങളുടെ കൂറ്റന്‍ ലാഭം ലോകത്തിന്റെ പല ഭാഗത്തും ശേഖരിച്ചുവയ്ക്കുന്നുണ്ട്. അതില്‍ ഒരു പ്രദേശം മാത്രമാണ് അയര്‍ലന്‍ഡ്.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക