നികുതിവെട്ടിപ്പ്: വിവിധയിടങ്ങളില്‍ റെയ്ഡ്
Published : 30th December 2015 | Posted By: SMR
ന്യൂഡല്‍ഹി: നികുതിവെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി വിവിധ നഗരങ്ങളിലെ പയര്‍വര്‍ഗങ്ങള്‍ വിപണനം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് തിരച്ചില്‍ നടത്തി. ഡല്‍ഹി, മുംബൈ, നാഗ്പൂര്‍, ഇന്‍ഡോര്‍, ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേ സമയമാണ് തിരച്ചില്‍ നടത്തിയത്. 60 ആദായനികുതി ഉദ്യോഗസ്ഥര്‍ വീതമുള്ള 20 സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.