|    May 28 Sun, 2017 2:21 pm
FLASH NEWS

നികുതിയിളവ്: വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Published : 6th September 2016 | Posted By: SMR

കോട്ടയം: ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡര്‍) ഉണ്ടാക്കുന്ന യൂനിറ്റിനു മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ മുന്‍മന്ത്രി കെ എം മാണിക്കെതിരേ കോട്ടയം വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
കുറിച്ചിയിലെ സൂപ്പര്‍ പിഗ്‌മെന്‍സ് ഉടമ ബെന്നി എബ്രഹാമിന് വഴിവിട്ട് സഹായം ചെയ്തതിലൂടെ 1.66 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടായെന്ന് ഡിവൈഎസ്പി എസ് അശോക് കുമാര്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാലാ സ്വദേശി ജോര്‍ജ് സി കാപ്പന്റെ പരാതിയിലാണ് നടപടി. സൂപ്പര്‍ പിഗ്‌മെന്‍സ് ഉടമ ബെന്നി എബ്രഹാമിനെയും പ്രതിചേര്‍ത്തു.
ലെഡ് പൗഡര്‍ നിര്‍മാണ യൂനിറ്റിന് 2005 വരെ 4 ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. 2005ല്‍ മൂല്യവര്‍ധിത നികുതി വന്നതിനു ശേഷം നികുതി 12.5 ശതമാനമായി ഉയര്‍ത്തി. 2012-2013 വര്‍ഷം നികുതി 13.5 ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍, കൂട്ടിയ നികുതി 2015 വരെ അടയ്ക്കാന്‍ തയ്യാറായില്ല. 2005നു ശേഷം 5 ശതമാനം നികുതി മാത്രമാണ് അടച്ചുവന്നത്. കെ എം മാണി 2013-14 കാലയളവില്‍ അവതരിപ്പിച്ച ബജറ്റില്‍ കമ്പനിക്ക് നികുതി മുന്‍കാല പ്രാബല്യത്തോടെ 5 ശതമാനമാക്കി കുറച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day