|    Nov 21 Tue, 2017 1:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നികുതിപിരിവ് കേന്ദ്രത്തില്‍ അക്രമം ; ടിആര്‍എസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

ഹൈദരാബാദ്: നികുതിപിരിവ് കേന്ദ്രത്തിലെ ജീവനക്കാരനെ ആക്രമിച്ച കേസില്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവിന്റെ മകനെ പോലിസ് അറസ്റ്റ് ചെയ്തു. 22കാരനായ മഹേഷ് ഗൗഡിനെയും അഞ്ചു സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ നികുതിപിരിവു കേന്ദ്രത്തില്‍ നികുതിയടയ്ക്കാന്‍ വിസമ്മതിച്ച നേതാവിന്റെ മകനും സംഘവും തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷം കഴിഞ്ഞു വരികയായിരുന്ന മഹേഷ് ഗൗഡും സംഘവും രാത്രി 9.30ഓടെ നികുതിയടയ്ക്കാതെ ബാരിക്കേഡുകള്‍ക്കിടയിലൂടെ പോവാനുള്ള ശ്രമത്തിലായിരുന്നു. ഇവരെ തടഞ്ഞ ടോള്‍ സൂപ്പര്‍വൈസറോട് നികുതിയടയ്ക്കാന്‍ സാധിക്കില്ലെന്നും  ടിആര്‍എസ് നേതാവിന്റെ മകനാണെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ടോള്‍ സൂപ്പര്‍വൈസറെ സംഘം കൈയേറ്റം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക