|    Jan 17 Tue, 2017 2:36 pm
FLASH NEWS

നികുതിപിരിക്കല്‍ ഭേദഗതി ബില്ല് പാസാക്കി

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: നികുതിപിരിക്കല്‍ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദായനികുതി കാര്യത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു ബില്ല്. നികുതി ആനുകൂല്യം ലഭിക്കുന്നതിനു നേരത്തെ 240 ദിവസം അധികജോലി ചെയ്യണമെന്ന വ്യവസ്ഥ പുതിയ ബില്ലില്‍ 150 ദിവസമാക്കി കുറച്ചു.
മാര്‍ബിള്‍, സ്ലാബുകള്‍,  ഗ്രാനൈറ്റുകള്‍ തുടങ്ങിയവയുടെ കസ്റ്റംസ് നികുതി 10 ശതമാനത്തില്‍ നിന്ന് ലോകവ്യാപാര സംഘടനയുടെ നികുതിയുടെ അടിസ്ഥാനത്തില്‍ 40 ശതമാനമായി ഉയരും.
ബില്ലിന് മുന്നോടിയായി വസ്ത്രനിര്‍മാണ മേഖലയ്ക്ക് 6000 കോടിയുടെ പാക്കേജിന് അംഗീകാരം നല്‍കിയിരുന്നു. അടുത്ത മൂന്നുവര്‍ഷത്തിനിടെ ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. നിലവില്‍ വസ്ത്രനിര്‍മാണ യൂനിറ്റുകള്‍ക്ക് 15 ശതമാനം സബ്‌സിഡിയാണു നല്‍കിവരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക