|    Jun 29 Thu, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നികുതികള്‍ പഴയ നോട്ടുകളില്‍ സ്വീകരിക്കും: ധനമന്ത്രി

Published : 14th November 2016 | Posted By: SMR

ആലുവ: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍, കെഎസ്ഇബി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയിലേക്കുള്ള നികുതികളെല്ലാം ഇന്ന് വൈകിട്ട്‌വരെ പഴയ നോട്ടുകളില്‍ അടയ്ക്കാന്‍ കഴിയുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നോട്ടുകള്‍ സുലഭമാവുന്നത് വരെ ഇതിനുള്ള കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്്. ഡല്‍ഹിയിലെത്തി കേന്ദ്രധനമന്ത്രിയെ നേരില്‍ കാണുവാന്‍ ശ്രമിക്കുമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നല്‍കിയ സര്‍ക്കുലറില്‍ തിങ്കളാഴ്ചവരെ പഴയ നോട്ടുകളില്‍ നികുതികളും മറ്റും സ്വീകരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാല്‍ ചൊവ്വാഴ്ച സ്വീകരിക്കുമോയെന്നത് ഇപ്പോള്‍ പറയുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക