|    Feb 27 Mon, 2017 10:23 am
FLASH NEWS

നികാഹ്, മയ്യിത്ത് നമസ്‌കാരം, സംസ്‌കരണം- പള്ളിക്കമ്മിറ്റികളുടെ ഇടപെടലിനെതിരേ വഖ്ഫ് ബോര്‍ഡ്

Published : 1st November 2016 | Posted By: G.A.G

കോഴിക്കോട്: നികാഹ്, മയ്യിത്ത് നമസ്‌കാരം, സംസ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവരും അവര്‍ ഏല്‍പ്പിക്കുന്നവരുമാണ് നിര്‍വഹിക്കേണ്ടതെന്നും അതില്‍ പള്ളിക്കമ്മിറ്റി  നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്. മഹല്ലുകളിലെ നികാഹിന് അതുമായി ബന്ധപ്പെട്ടവര്‍ ഏല്‍പ്പിക്കുന്നവരാണ് കാര്‍മികത്വം നല്‍കേണ്ടതെന്നും അത് നിയന്ത്രിക്കാനോ തടയാനോ കമ്മിറ്റിക്കാര്‍ക്ക് അവകാശമില്ലെന്നും വഖ്ഫ് ബോര്‍ഡ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ കളംതോട് മുടപ്പനക്കല്‍ മദാരിസുല്‍ മുസ്‌ലിമീന്‍ അസോസിയേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ കളംതോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നല്‍കിയ പരാതിയിലാണ് വിധി.
ജമാഅത്ത് കമ്മിറ്റി പ്രതിനിധികളായ അബ്ദുര്‍റഹ്മാന്‍ ബുസ്താന്‍, ഇമ്പിച്ചിക്കോയ മാസ്റ്റര്‍ എന്നിവര്‍ വഖ്ഫ് ബോര്‍ഡില്‍ നല്‍കിയ ഒപി നമ്പര്‍ 91/2013 പരാതിയിലാണ് തെളിവെടുപ്പിനുശേഷം വഖ്ഫ് ബോര്‍ഡ് വിധി പുറപ്പെടുവിച്ചത്.
ഒരു മയ്യിത്ത് നമസ്‌കാരത്തിന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സുന്നി പണ്ഡിതന്‍ പള്ളിയിലെത്തുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറെടുക്കുകയും ചെയ്തപ്പോള്‍ അസോസിയേഷന്‍ പ്രസിഡന്റും മറ്റും തടഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മര്‍കസ് മസ്ജിദ് അലയന്‍സ് കമ്മിറ്റി മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. മുഹമ്മദ് ശുഐബ് ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day