|    Jun 25 Mon, 2018 4:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നികരാഗ്വ: പ്രക്ഷോഭം റിപോര്‍ട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു

Published : 23rd April 2018 | Posted By: kasim kzm

മനാഗ്വ: നികരാഗ്വയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം തല്‍സമയം റിപോര്‍ട്ട് ചെയ്യുന്നതിനിടെ റിപോര്‍ട്ടര്‍ വെടിയേറ്റ് മരിച്ചു. രാജ്യത്തിന്റെ ദക്ഷിണ കാരിബിയന്‍ തീരനഗരമായ ബ്ലൂഫീല്‍ഡിലാണ് സംഭവം. എയ്ഞ്ചല്‍ ഗഹൂന എന്ന റിപോര്‍ട്ടറാണ് കൊല്ലപ്പെട്ടതെന്നു നികരഗ്വന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുവാവ് വെടിയേറ്റു വീഴുന്നതും തലയില്‍ നിന്നു രക്തം വാര്‍ന്നൊലിക്കുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
സര്‍ക്കാരിന്റെ പെന്‍ഷന്‍ നയത്തിനെതിരായ പ്രക്ഷോഭത്തിനിടെ 10 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. തൊഴിലാളികളുടെ പെന്‍ഷന്‍ വിഹിതം വര്‍ധിപ്പിച്ചതിലും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് സമരം. സമരക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സര്‍ക്കാര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss