|    Nov 14 Wed, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നാസി ക്യാംപ് അതിജീവിച്ച നൊബേല്‍ ജേതാവിന്റെ വീട്ടില്‍ സെമിറ്റിക് വിരുദ്ധ ചുമരെഴുത്ത്‌

Published : 6th August 2018 | Posted By: kasim kzm

റൊമാനിയ: രണ്ടാംലോക മഹായുദ്ധകാലത്ത് നാസി തടങ്കല്‍പ്പാളയമായ ഓഷ്‌വിറ്റ്‌സില്‍ എത്തപ്പെടുകയും ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട് പിന്നീട് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കുകയും ചെയ്ത എലി വീസലിന്റെ വീടിനു നേരെ ആക്രമണം.
സെമിറ്റിക് വിരുദ്ധ സന്ദേശങ്ങളാണ് വീസലിന്റെ വീട്ടു ചുമരില്‍ അജ്ഞാതര്‍ എഴുതിയത്. 2016ല്‍ എലി വീസല്‍ മരിച്ചതിനു ശേഷം വീട് സര്‍ക്കാര്‍ സ്മാരകമായി സംരക്ഷിച്ചുവരികയാണ്. സെമറ്റിക്ക് വിരുദ്ധ എഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ റൊമാനിയ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1944ലാണ് ജൂതരെ തടങ്കലില്‍ പാര്‍പ്പിച്ച ഓഷ്‌വിറ്റ്‌സിലുള്ള നാസി ക്യാംപില്‍ എലിസര്‍ എന്ന എലി വീസല്‍ എത്തപ്പെടുന്നത്. തുടര്‍ന്ന് വീസലിന്റെ അമ്മയും സഹോദരിയും അവിടെവച്ച് മരിച്ചു. അച്ഛനും അവശേഷിച്ച സഹോദരിമാര്‍ക്കുമൊപ്പം വീസല്‍ ക്യാംപില്‍ നിന്നു രക്ഷപ്പെട്ടു.
നാസി അതിക്രമങ്ങളെ ലോകത്തിനു മുമ്പില്‍ കൊണ്ടുവരാനും ചിതറിക്കിടന്ന ജൂതരെ ഒരുമിപ്പിക്കാനുമായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ശ്രമം. എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ 1960ല്‍ പ്രസിദ്ധീകരിച്ച നൈറ്റ് എന്ന പുസ്തകം പ്രശസ്തമാണ്. കോണ്‍സന്‍ട്രേഷന്‍ ക്യാംപ് അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. തുടര്‍ന്ന് വര്‍ഗ, വര്‍ണ അതിക്രമങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന് 1986ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വീസലിനെ തേടിയെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss