|    Jun 25 Mon, 2018 9:39 pm
FLASH NEWS
Home   >  Kerala   >  

നാസറുദ്ദീന്‍ എളമരം പോപുലര്‍ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ്, സി.പി. മുഹമ്മദ് ബഷീര്‍ ജന. സെക്രട്ടറി

Published : 22nd January 2017 | Posted By: G.A.G

മലപ്പുറം/പുത്തനത്താണി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റായി നാസറുദ്ദീന്‍ എളമരത്തേയും (മലപ്പുറം) ജനറല്‍ സെക്രട്ടറിയായി സി.പി മുഹമ്മദ് ബഷീറിനെയും (മലപ്പുറം) തിരഞ്ഞെടുത്തു.
കെ.എച്ച് നാസര്‍ (എറണാകുളം) വൈസ് പ്രസിഡന്റ്, എ അബ്ദുല്‍ സത്താര്‍ (കൊല്ലം), പി.കെ അബ്ദുല്‍ ലത്തീഫ് (തൃശൂര്‍) സെക്രട്ടറിമാര്‍, എം.കെ അഷ്‌റഫ് (എറണാകുളം) ട്രഷറര്‍ എന്നിവരാണ് മറ്റുഭാരവാഹികള്‍.
സി.അബ്ദുല്‍ ഹമീദ്, കെ മുഹമ്മദലി, പി നൂറുല്‍ അമീന്‍ (മലപ്പുറം), ബി നൗഷാദ്, എം.വി അബ്ദുല്‍ റഷീദ് (കോഴിക്കോട്), ടി.കെ അബ്ദുല്‍ സമദ് (വയനാട്), പി.കെ യഹ്‌യ തങ്ങള്‍, കെ.കെ ഹുസൈര്‍ (തൃശൂര്‍), കെ.കെ ഹിഷാം (കണ്ണൂര്‍), സി.എ റഊഫ് (പാലക്കാട്), എസ്. നിസാര്‍ (പത്തനംതിട്ട) എന്നിവരാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍.
മലപ്പുറം പുത്തനത്താണി മലബാര്‍ ഹൗസില്‍ നടന്ന ത്രിദീന സ്‌റ്റേറ്റ് ജനറല്‍ അസംബ്ലിയാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ സമിതി അംഗങ്ങളായ പി.എന്‍ മുഹമ്മദ് റോഷന്‍, എസ് അഷ്‌റഫ് മൗലവി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്‍മാന്‍ ഇ.അബൂബക്കര്‍ സമാപന പ്രഭാഷണം നടത്തി

PFI LEADERS

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss