|    Oct 18 Thu, 2018 8:50 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നാസയുടെ കാസിനി ശനി ദൗത്യത്തിന് അന്ത്യം

Published : 16th September 2017 | Posted By: fsq

 

കാലഫോര്‍ണിയ: യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ കാസിനി പര്യവേക്ഷണ പേടകത്തിന്റെ 20 വര്‍ഷം നീണ്ട ദൗത്യം അവസാനിച്ചു. ശനി ഗ്രഹത്തെ കുറിച്ച് പഠനം നടത്തിയിരുന്ന കാസിനിയുടെ ബഹിരാകാശ ദൗത്യത്തിന് സപ്തംബര്‍ 15നാണ് അന്ത്യം കുറിച്ചത്.ദൗത്യം അവസാനിക്കുന്നതിനു മുമ്പ് പേടകത്തിലെ കാമറ പകര്‍ത്തിയ അവസാനത്തെ ചിത്രം കണ്‍ട്രോളിങ് സെന്ററായ കാലഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിക്ക് ലഭിച്ചു. ശനിയുടെ ഉപരിതലത്തിന്റെ ചിത്രമാണ് നാസയ്ക്ക് ലഭിച്ചത്. കാസിനിയില്‍ നിന്ന് ലഭിച്ചിരുന്ന വിവരങ്ങളും ചിത്രങ്ങളും അവസാനിച്ചതായി പ്രൊപ്പല്‍ഷന്‍ ലബോറട്ടറിക്കു വേണ്ടി നാസ ട്വീറ്റിലൂടെ അറിയിച്ചു. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലെ ദ്രവീകൃത മീഥൈന്‍, ജലം എന്നിവയുടെ സാന്നിധ്യത്തെ കുറിച്ചുള്ള പഠനമാണ് കാസിനി നടത്തിയത്. പ്രവര്‍ത്തനരഹിതമായ ഉപഗ്രഹം ശൂന്യാകാശത്തുവച്ച് കത്തിയെരിഞ്ഞ് ഇല്ലാതാവുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 1997ല്‍ വിക്ഷേപിച്ച കാസിനി പേടകം 2004ലാണു രണ്ടാമത്തെ വലിപ്പമേറിയ ഗ്രഹമായ ശനിയിലെത്തിയത്. ശനിയുടെയും അതിന്റെ ഉപഗ്രഹങ്ങളുടെയും 4,53,000 ചിത്രങ്ങള്‍ പകര്‍ത്തിയ കാസിനി 4.9 ലക്ഷം കോടി മൈല്‍ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss