|    Jul 25 Tue, 2017 2:27 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നാഷനല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു

Published : 1st September 2016 | Posted By: SMR

ന്യൂഡല്‍ഹി: 2008ല്‍ പ്രസിദ്ധീകരണം നിലച്ച കോണ്‍ഗ്രസ് മുഖപത്രം നാഷനല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡ്(എജിഎല്‍). പത്രത്തിന്റെ ചീഫ് എഡിറ്ററായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ നിലാഭ് മിശ്രയെ നിയമിച്ചതായും എജിഎല്‍ മാനേജിങ് ഡയറക്ടറും കോണ്‍ഗ്രസ് കമ്മിറ്റി ഖജാഞ്ചിയുമായ മോത്തിലാല്‍ വോറ അറിയിച്ചു.
1937ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച എജിഎല്‍ എന്ന കമ്പനിയാണ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള നാഷനല്‍ ഹെറാള്‍ഡ് ദിനപത്രവും നവജീവന്‍ മാസികയും പ്രസിദ്ധീകരിച്ചിരുന്നത്. ഔട്ട്‌ലുക്ക് മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മുഖ്യ പത്രാധിപരായി നിയമിതനായ മിശ്ര. പത്രം പ്രസിദ്ധീകരിക്കുന്ന നിശ്ചിത തിയ്യതി വോറ പ്രഖ്യാപിച്ചിട്ടില്ല. എന്നാ ല്‍, അടുത്ത ഏതാനും മാസങ്ങ ള്‍ക്കുള്ളില്‍ പ്രസിദ്ധീകരണം തുടങ്ങുമെന്നും നേരത്തേ നിര്‍ത്തിവച്ച ഖാമി ആവാസ് എന്ന ഉറുദുപത്രവും പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെറാള്‍ഡിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരായ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക