|    Sep 24 Sun, 2017 12:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നാഷനല്‍ ഹെറാള്‍ഡ്: രേഖകള്‍ക്കായി സ്വാമി കോടതിയിലേക്ക്

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ക്കായി വീണ്ടും കോടതിയെ സമീപിക്കുമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേസുമായി മുന്നോട്ടുപോവും. ഡല്‍ഹി ഹൈക്കോടതിയുടെ നടപടികള്‍ അനുസരിച്ച് ആഗസ്ത് 20ന് രേഖകള്‍ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുമെന്നും സ്വാമി ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
വിഷയത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് പത്രവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. കേസില്‍ സാമ്പത്തിക രേഖകള്‍ സ്വാമിക്ക് നല്‍കണമെന്ന് വിചാരണക്കോടതി ധനകാര്യ മന്ത്രാലയം ഉള്‍പ്പെടെയുള്ള വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയെടുത്തത്. 2010-13 കാലത്തെ നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ബാലന്‍സ്ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകളാണ് സ്വാമി ആവശ്യപ്പെട്ടിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക