|    Nov 19 Mon, 2018 1:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നാഷനല്‍ ഹെറാള്‍ഡില്‍ വരുമാനം ലഭിച്ചില്ല: സോണിയ ന്

Published : 15th August 2018 | Posted By: kasim kzm

യൂഡല്‍ഹി: യങ് ഇന്ത്യന്‍-നാഷനല്‍ ഹെറാള്‍ഡ് ഇടപാടില്‍ തനിക്ക് വരുമാനം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി ഡല്‍ഹി ഹൈക്കോടതിയില്‍.
2010ല്‍ 50 ലക്ഷം മൂലധനത്തോടെ രൂപീകരിച്ച യങ് ഇന്ത്യന്‍ കമ്പനി നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ മാതൃ സ്ഥാപനമായ അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍) ഭൂരിപക്ഷം ഓഹരികളും ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി എജെഎലിന്റെ കടബാധ്യത തീര്‍ക്കുന്നതിന് 2011ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി പലിശരഹിത വായ്പ നല്‍കി. സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ട്രസ്റ്റിന് കോണ്‍ഗ്രസ് പാര്‍ട്ടി പലിശരഹിത വായ്പ നല്‍കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.
കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss