|    Jul 27 Thu, 2017 2:28 pm
FLASH NEWS

നാഷനല്‍ സര്‍വീസ് സ്‌കീം അവാര്‍ഡ് പ്രഖ്യാപിച്ചു

Published : 2nd July 2016 | Posted By: SMR

കോട്ടയം: എംജി സര്‍വകലാശാല 2015-16ലെ നാഷനല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളജിനുള്ള മോസസ് ട്രോഫിക് കുട്ടിക്കാനം മരിയന്‍ കോളജ് തിരഞ്ഞെടുക്കപ്പെട്ടു.
മരിയന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. റവ. റോയി ഏബ്രഹാം, പ്രോഗ്രാം ഓഫിസര്‍ ജോബി ബാബു എന്നിവര്‍ ഏറ്റവും മികച്ച പ്രിന്‍സിപ്പലായും, പ്രോഗ്രാം ഓഫിസറായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച യൂനിറ്റുകളായി അമലഗിരി ബികെ കോളജ്, കോന്നി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, വൈക്കം സെന്റ് സേവ്യേഴ്‌സ് കോളജ്, കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്, കോതമംഗലം എംഎ കോളജ്, എരുമേലി എംഇഎസ് കോളജ്, കോട്ടയം ബസേലിയോസ് കോളജ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.
സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന് തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാം ഓഫിസര്‍മാര്‍: ഡോ. രശ്മി വര്‍ഗീസ് (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വുമണ്‍), ഷായിമോന്‍ ജോസഫ് (മൂവാറ്റുപുഴ നിര്‍മല കോളജ്), സാജു ഏബ്രഹാം (തൊടുപുഴ ന്യൂമാന്‍ കോളജ്), തോമസ് ബേബി (പാമ്പാടി കെജി കോളജ്), മാത്യു തോമസ് (പാലാ സെന്റ് തോമസ്). മികച്ച വോളന്റിയര്‍മാരായി ഷഹനാ കെ വി (എറണാകുളം മഹാരാജാസ് കോളജ്), സ്വര്‍ണ തോമസ് (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വുമണ്‍), ജീന എല്‍സാ ജോണ്‍ (കുട്ടിക്കാനം മരിയന്‍ കോളജ്), ജസ്റ്റി പോളി (അങ്കമാലി മോണിങ് സ്റ്റാര്‍), ജയശ്രീ എസ് (കോട്ടയം ബസേലിയോസ് കോളജ്), എമില്‍ഡ ജോര്‍ജ് (അരുവിത്തുറ സെന്റ് ജോര്‍ജ്), ഷീനു ഷാജി (പാമ്പനാര്‍ എസ്എന്‍ കോളജ്), അഖില്‍ അലക്‌സ് (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്), അനന്തു അജിത് (മൂവാറ്റുപുഴ നിര്‍മല കോളജ്), എബിന്‍ പി കുര്യന്‍ (പാമ്പാടി കെജി കോളജ്) എന്നിവരെ തിരഞ്ഞെടുത്തു.
കുടാതെ നവ്യ ബിജു, അമ്മു മരിയ അലക്‌സ് (ഇരുവരും തൊടുപുഴ ന്യൂമാന്‍ കോളജ്), അഞ്ജു പി ടോം (കോട്ടയം ബിസിഎം കോളജ്), ലിന്‍സ മാത്തുണ്ണി (എരുമേലി എംഇഎസ് കോളജ്), ജോന്‍സി അലക്‌സാണ്ടര്‍ (ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്), ക്രിസ്റ്റോ സെബാസ്റ്റ്യന്‍ (കുട്ടിക്കാനം മരിയന്‍ കോളജ്), സെബിന്‍ സെബസ്റ്റ്യന്‍ (അരുവിത്തുറ സെന്റ് ജോര്‍ജ്), അഭിജിത്ത് കെ എസ് (തൃക്കാക്കര ഭാരത് മാതാ കോളജ്), മോനു പീറ്റര്‍ (ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ്) എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന് അര്‍ഹരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക