|    Nov 17 Sat, 2018 12:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നാഷനല്‍ ലോയേഴ്‌സ് നെറ്റ്‌വര്‍ക്ക് ദ്വിദിന ദേശീയ പരിശീലന സംഗമം

Published : 6th November 2018 | Posted By: kasim kzm

ചെന്നൈ: നാഷനല്‍ ലോയേഴ്‌സ് നെറ്റ്‌വര്‍ക്ക് യുവ അഭിഭാഷകര്‍ക്ക് തമിഴ്‌നാട് ദിണ്ഡിഗലില്‍ രണ്ടു ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അഡ്വ. എ ഫയാസ് അഹ്മദ് ഉദ്ഘാടനം ചെയ്തു.
എന്‍എല്‍എന്‍ കോ-ഓഡിനേറ്റര്‍ അഡ്വ. കെ പി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. എന്‍ഐഎ നിയമം, ഹൈക്കോടതി നടപടികള്‍, മനുഷ്യാവകാശ സംരക്ഷണ നിയമങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അഡ്വ. എ മുഹമ്മദ് യൂസുഫ്, അഡ്വ. എസ് എ എസ് അലാവുദ്ദീന്‍, അഡ്വ. എ നൗഫല്‍ കോയമ്പത്തൂര്‍, അഡ്വ. കെ നിസാമുദ്ദീന്‍ (മദ്രാസ് ഹൈക്കോടതി), അഡ്വ. എ സയ്യിദ് അബ്ദുല്‍ ഖാദര്‍, അഡ്വ. താഹിര്‍, അഡ്വ. എം പി അബ്ദുല്‍ ലത്തീഫ്, അഡ്വ. സെയ്ഫാന്‍ ശെയ്ഖ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss