|    Nov 19 Sun, 2017 4:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാഷനല്‍ കാന്‍സര്‍ രജിസ്ട്രി രൂപീകരിക്കണമെന്ന് ആര്‍സിസി

Published : 12th August 2017 | Posted By: fsq

 

കൊച്ചി: രാജ്യത്ത് നാഷനല്‍ കാന്‍സര്‍ രജിസ്ട്രി രൂപീകരിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നു തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരാണ് ഇക്കാര്യം ചെയ്യേണ്ടത്. വര്‍ധിച്ചുവരുന്ന കാന്‍സറിനെ നേരിടാന്‍ പൊതുമേഖലയിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആര്‍സിസിയെ നാഷനല്‍ കാന്‍സര്‍ സെന്ററിന് സമാനമായും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസിക്കു തുല്യമായും ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിക്കുള്ള മറുപടിയില്‍ ആര്‍സിസി അറിയിച്ചു.കേരളത്തില്‍ സ്ത്രീകളില്‍ സ്തന, തൈറോയിഡ്, ഗര്‍ഭാശയമുഖ കാന്‍സറാണ് കൂടുതലായുണ്ടാവുന്നത്. പുകയില ഉപയോഗവുമായി ബന്ധപ്പെട്ടുള്ള കാന്‍സറാണ് പുരുഷന്‍മാരില്‍ കൂടുതലുണ്ടാവുന്നത്. സംഘടിതമായി കാന്‍സര്‍ സ്‌ക്രീനിങ് പരിപാടികള്‍ നടത്താന്‍ വലിയ മനുഷ്യശക്തിയും പണവും വേണം. ഇക്കാര്യത്തില്‍ ആര്‍—സിസിക്ക് കൂടുതലായൊന്നും ചെയ്യാനില്ല. അമേരിക്കയിലും മറ്റും നടത്തുന്ന പരിപാടികള്‍ ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്നും ആര്‍സിസിയുടെ സത്യവാങ്മൂലം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക