|    Oct 15 Mon, 2018 2:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നാഷനല്‍ ഓപണ്‍ അത്‌ലറ്റിക്‌സ് : റെയില്‍വേ മുന്നേറ്റം തുടരുന്നു

Published : 27th September 2017 | Posted By: fsq

 

ചെന്നൈ: 57ാമത് നാഷനല്‍ ഓപണ്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ രണ്ടാം ദിനവും റെയില്‍വേയുടെ മുന്നേറ്റം. 11 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 125 പോയിന്റുമായി റെയില്‍വേ മുന്നിലാണ്. എട്ടു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കമാണ് റെയില്‍വേ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം  81 പോയിന്റുമായി സര്‍വീസസ് രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 36 പോയിന്റുമായി ഒഎന്‍ജിസി മൂന്നാം സ്ഥാനത്തുമാണ്. ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് ഇതുവരെയുള്ള കേരളത്തിന്റെ സമ്പാദ്യം. മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് 11 ഫൈനലുകള്‍ നടക്കും.  മീറ്റ് ഇന്ന് അവസാനിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss