|    Jan 20 Fri, 2017 5:11 am
FLASH NEWS

നാശത്തിന്റെ വക്കിലായ പുല്ലാന്തിയാറില്‍ ശുചീകരണം തുടങ്ങി

Published : 14th October 2016 | Posted By: Abbasali tf

തലയോലപ്പറമ്പ്: അനധികൃത മണല്‍ ഖനനവും തീരം കൈയേറ്റവും മൂലം നാശത്തിന്റെ വക്കിലായ ചെമ്പ് ഗ്രാമപ്പഞ്ചായത്തിലെ പുല്ലാന്തിയാറിനു രക്ഷയൊരുങ്ങുന്നു. മല്‍സ്യത്തൊഴിലാളികളാണു പുഴയുടെ ശുചീകരണ പ്രവൃത്തികള്‍ക്കു തുടക്കമിട്ടത്. മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ അഞ്ചു കീലോമീറ്റര്‍ നീളത്തിലാണ് ഒഴുകുന്ന പുല്ലാന്തിയാര്‍ ഒരുകാലത്ത് ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയുടേയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടേയും കാര്‍ഷിക സ്രോതസായിരുന്നു. മൂവാറ്റുപുഴയാറ്റില്‍ നിന്നുള്ള നീരൊഴുക്കായിരുന്നു പുഴയുടെ ജീവനാഡി. എന്നാല്‍ ചെമ്പ് പഞ്ചായത്തിനെയും വെള്ളൂര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന കൊല്ലേലി മുതല്‍ പുഴവേലി വരെയുള്ള കൊല്ലേലി തോടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുകയും പല്ലാന്തിയാറിലേക്ക് വെള്ളമെത്താതിരിക്കുകയും ചെയ്തത് മണല്‍ ഖനനത്തിനും തീരം കൈയേറ്റത്തിനു മൊപ്പം പുഴയുടെ നശീകരണത്തിന് ആക്കംകൂട്ടി. പോളയും പായലും തിങ്ങിനിറഞ്ഞതോടെ മല്‍സ്യത്തൊഴിലാളികള്‍ക്കു മീന്‍പ്പിടിക്കുന്നതിനോ കര്‍ഷകര്‍ക്കും ഇതര തൊഴിലാളികള്‍ക്കും മറ്റു പണികള്‍ക്കോ പുഴയിലൂടെ വേമ്പനാട്ട് കായലിലേക്ക് വള്ളങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാതായി. ഇതുമൂലം പുഴയേയും കായലിനേയും ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളും പ്രതിസന്ധിയിലകപ്പെട്ടു. പോളയും പായലും നിറഞ്ഞ ബ്രഹ്മമംഗലം ചെമ്പകശേരി കടവ് മുതല്‍ മുറിഞ്ഞപുഴ വരെയുള്ള ഭാഗവും പനച്ചാംതറ ഭാഗവുമാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്. മല്‍സ്യത്തൊഴിലാളി യൂനിയന്‍ (സിഐടിയു) നേതൃത്വത്തില്‍ പുലാന്തിയാറിലും കോണത്താറിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മൂവാറ്റുപുഴയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ഇ എം കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. യൂനിയന്‍ മേഖലാ പ്രസിഡന്റ് എ കെ സദാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ചിത്രലേഖ, വൈസ് പ്രസിഡന്റ് കെ കെ രമേശന്‍, പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി ഷീബ, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യമോള്‍ സുനില്‍, ടി സി ഷണ്‍മുഖന്‍, ടി ആര്‍ സുഗുതന്‍, ഇ പി വേണുഗോപാല്‍, സീന ബിജു, ലതാ ബൈജു, എം ടി ഷാജി, വി എസ് ദിലീപ്, കെ വി പ്രകാശന്‍, സാബു വിരിപ്പാക്കല്‍, ഗോപി പനച്ചാതറ  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക