|    Jul 22 Sun, 2018 6:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നാശം വിതച്ച് മരിയ ചുഴലിക്കാറ്റ്

Published : 20th September 2017 | Posted By: fsq

 

സെന്റ്മാര്‍ട്ടിന്‍: കാരിബിയന്‍ തീരത്ത് കനത്ത നാശം വിതച്ച ഇര്‍മ കൊടുങ്കാറ്റിനു പിറകെയെത്തിയ മരിയയും ശക്തി പ്രാപിക്കുന്നു. കാറ്റഗറി അഞ്ചില്‍പെടുന്ന കൊടുങ്കാറ്റ് കാരിബിയന്‍ ദ്വീപുകളിലൊന്നായ ഡോമിനിക്കയില്‍ കടുത്ത നാശം വിതച്ചതായി പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ്. തന്റെ ഫേസ്ബുക്ക്് പേജിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചതായും പ്രധാനമന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു. കനത്ത മഴയില്‍ കാരിബിയന്‍ ദ്വീപുകളില്‍ വ്യാപകമായി ഉരുള്‍ പൊട്ടലുണ്ടായതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇര്‍മക്കു സമാനമായ പാതയിലൂടെയാണ് മരിയയുടെയും നീക്കമെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.  ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് വിതച്ച ദുരന്തത്തില്‍നിന്ന് കരകയറും മുമ്പാണ് മറ്റൊരു കൊടുങ്കാറ്റ് ഇതേ മേഖലയെ ആശങ്കയിലാക്കി നീങ്ങുന്നത്. മണിക്കൂറില്‍ 260 കിലോമീറ്ററിലധികം വേഗത കൈവരിച്ചാണ് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കാറ്റിന്റെ ഭാഗമായി കനത്ത മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും യുഎസ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബാര്‍ബഡോസിന്റെ 201 കിലോമീറ്റര്‍ തെക്ക്‌വടക്കായാണ് ഞായറാഴ്ച വൈകുന്നേരം മരിയ എത്തിയത്. മരിയ കൂടുതല്‍  കാരിബിയന്‍ ദ്വീപുകളില്‍ താണ്ഡവമാടിയ ശേഷം ഫ്‌ളോറിഡയായിരിക്കും മരിയയുടെ അടുത്ത ലക്ഷ്യമെന്നും റിപോര്‍ട്ടുണ്ട്. 2017ലെ ഏഴാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് മരിയ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss