|    Nov 25 Sat, 2017 11:14 am
FLASH NEWS
Home   >  Todays Paper  >  page 10  >  

നാവിക അക്കാദമിയുടെ ചരിത്രവുമായി നാഷനല്‍ ജിയോഗ്രഫിക് ചാനല്‍

Published : 13th August 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്രവുമായി നാഷനല്‍ ജിയോഗ്രഫിക് ടെലിവിഷന്‍ ചാനല്‍. സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് രാത്രി ഒമ്പതിന് ഇന്ത്യന്‍ നാവിക അക്കാദമിയുടെ സമഗ്ര ചിത്രം നാഷനല്‍ ജിയോഗ്രഫിയില്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യന്‍ സായുധ സേനയുടെ ധീരതയും ചൈതന്യവും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ പരമ്പരയാണിത്. മിഷന്‍ ആര്‍മി 2011, മിഷന്‍ നേവി 2009, മിഷന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 2005, ബിഎസ്എഫ് 2016 എന്നിവയായിരുന്നു മറ്റ് പരമ്പരകള്‍.ഇന്‍സൈഡ് ഐഎന്‍എയില്‍ ഒരു മണിക്കൂര്‍ ഇടവേള ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രസിപ്പിക്കുന്ന സംഭവ പരമ്പരകളാണുള്ളത്.ഇന്ത്യന്‍ നേവിയിലെ വനിതാ കാഡറ്റുകളേയും പുരുഷ കാഡറ്റുകളേയും എങ്ങിനെ പരിശീലനം നല്‍കി സുസജ്ജരായി വാര്‍ത്തെടുക്കാം എന്ന് ഇന്‍സൈഡ് ഐഎന്‍എ വിശദീകരിക്കുന്നു. യുവജനങ്ങള്‍ക്കും വരും തലമുറയ്ക്കും ദേശാഭിമാന പ്രചോദകമായിരിക്കും പുതിയ പരമ്പരയെന്ന് നാഷനല്‍ ജിയോഗ്രഫിക് ബിസിനസ് ഹെഡ് സ്വാതി മോഹന്‍ പറഞ്ഞു. അഞ്ചു ഭാഷകളില്‍ പ്രതിമാസം 139 ദശലക്ഷം ജനങ്ങളാണ് നാഷനല്‍ ജിയോഗ്രഫി ചാനല്‍ വീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക