|    Jan 19 Thu, 2017 1:41 am
FLASH NEWS

നാവികസേനാ വിമാനത്തിന്റെ ഇന്ധന ടാങ്കുകള്‍ വീണു

Published : 30th August 2016 | Posted By: SMR

വിശാഖപട്ടണം: നാവികസേനയുടെ മിഗ്-29 കെ വിമാനത്തിന്റെ പുറത്തെ രണ്ടു ഇന്ധന ടാങ്കുകള്‍ പറക്കുന്നതിനിടെ താഴെ വീണു. പതിവുള്ള പറക്കലിനിടെയായിരുന്നു അപകടം. ടാങ്കുകളിലൊന്ന് നാവിക എയര്‍‌സ്റ്റേഷനായ ഐഎന്‍എസ് ദേഗയിലും രണ്ടാമത്തേത് വിശാഖപട്ടണത്തെ സിഐഎസ്എഫ് ആസ്ഥാനത്തിനടുത്തുമാണ് വീണത്. പരിക്കേല്‍ക്കാതെ പൈലറ്റുമാര്‍ രക്ഷപ്പെട്ടു. ടാങ്ക് ഐഎന്‍എസ് ദേഗയിലെ റണ്‍വേയില്‍ വീണപ്പോള്‍ നേരിയ അഗ്നിബാധ ഉണ്ടായി. വിമാനത്തിനോ റണ്‍വേക്കോ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം തിരിച്ചിറങ്ങുന്നതിനിടെയാണ് രണ്ടാമത്തെ ടാങ്ക് വീണത്. അന്വേഷണത്തിന് നാവികസേന ഉത്തരവിട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക