|    Jan 25 Wed, 2017 3:05 am
FLASH NEWS

നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ നീറ്റിലിറക്കി

Published : 17th September 2016 | Posted By: mi.ptk

ins-mormugao

മുംബൈ: ഇന്ത്യന്‍ നാവികസേനക്ക് കരുത്ത് പകര്‍ന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക മിസൈല്‍ നശീകരണ കപ്പലായ ‘മോര്‍മുഗാവോ’ നീറ്റിലിറക്കി. ലോകത്തെ ഏറ്റവും മികച്ച യുദ്ധക്കപ്പലുകളിലൊന്നാണ് മോര്‍മുഗാവോ എന്ന് നാവികസേന  അഡ്മിറല്‍ ചീഫ് സുനില്‍ ലാന്‍ബ പറഞ്ഞു. ലാന്‍ബയുടെ ഭാര്യ റീനയാണ് കപ്പല്‍ നീറ്റിലിറക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മാസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് മോര്‍മുഗാവോ നിര്‍മ്മിച്ചത്. 7300 ടണ്‍ ഭാരമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. പ്രോജക്ട് 15ബിയുടെ ഭാഗമായി നിര്‍മ്മിച്ച മോര്‍മുഗാവോ വിശാഖപട്ടണം ക്ലാസില്‍പ്പെടുന്ന കപ്പലാണ്. 15ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന നാല് അത്യാധുനിക നശീകരണകപ്പലുകളില്‍ രണ്ടാമത്തേതാണ് മോര്‍മുഗാവോ.
മോര്‍മുഗാവോ പുറത്തിറക്കിയെങ്കിലും നാവികസേനയുടെ ഭാഗമാകാന്‍ രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. നാവികസേനയുടെ ഭാഗമാകുന്നതോടെ ഐഎന്‍എസ് മോര്‍മുഗാവോ എന്ന പേരിലായിരിക്കും കപ്പല്‍ അറിയപ്പെടുക.
നൂറ് കണക്കിന് കിലോമീറ്റര്‍ അകലെ വച്ച് ആക്രമണ ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇസ്രയേല്‍ നിര്‍മ്മിത മള്‍ട്ടി ഫംഗ്ഷന്‍ സര്‍വൈലന്‍സ് ത്രെട്ട് അലേര്‍ട്ട് റഡാര്‍ ആണ് ഈ കപ്പലിന്റെ ഏറ്റവും എടുത്തുപറയേണ്ടുന്ന പ്രത്യേകത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക