|    Jun 20 Wed, 2018 8:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാവികന്‍ സ്വയം വെടിവച്ച് മരിച്ചതെന്ന് പോലിസ്

Published : 3rd October 2017 | Posted By: fsq

 

മട്ടാഞ്ചേരി: ഞായറാഴ്ച കൊച്ചി നാവിക ആസ്ഥാനത്ത് വെടിയേറ്റ നാവികന്റെ മരണം ആത്മഹത്യയെന്ന് പോലിസ്. ഇയാളുടെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി അന്വേഷണ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജ്കുമാര്‍ പറഞ്ഞു. നാവികസേനയുടെ ഐഎന്‍എസ് ജമുനയെന്ന കപ്പലില്‍ സെക്യൂരിറ്റി സെന്‍ട്രിയായി ജോലി ചെയ്യുന്നതിനിടെ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റാണ് നാവികന്‍ രക്ഷിത് കുമാര്‍ പര്‍മാര്‍ (26) മരിച്ചത്. നാവികന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഇന്ന് സ്വന്തം നാടായ ഗുജറാത്തിലെ ഖെഡ ജില്ലയിലേക്ക് കൊണ്ടുപോവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss