|    May 27 Sat, 2017 5:23 pm
FLASH NEWS

ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍

Published : 29th February 2016 | Posted By: swapna en

hartal

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഇന്ന്
ഹര്‍ത്താലാചരിക്കുന്നു. ആലപ്പുഴയിലെ വ്യാപാരിക്കെതിരേ വില്‍പ്പന നികുതി അധികൃതര്‍ നടത്തിയ പീഡനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പെട്രോള്‍ പമ്പുകളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.
16 ലക്ഷത്തിന്റെ നികുതി അടയ്ക്കാന്‍ വാണിജ്യനികുതി വകുപ്പ് നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് കടയുടമ കടയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു. അമ്പലപ്പുഴ ചിത്ര സ്റ്റോഴ്‌സ് ഉടമ ആര്‍ ശ്രീകുമാറാണ് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലാചരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day